ഗുജറാത്തില്‍ വിജയ് രൂപാണി വീണ്ടും അധികാരമേറ്റുഗുജറാത്ത്: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി  വിജയ് രൂപാണി  വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി  സത്യവാചകം ചൊല്ലികൊടുത്തു. ജൈനമത വിശ്വാസിയായ രൂപാണി ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്തിമാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. രൂപാണി മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങളായിരിക്കുമെന്നാണ് സുചന.
മെഹ്‌സാനിയില്‍ നിന്നുള്ള പട്ടേല്‍ നേതാവായ വിജയ് രൂപാണി രാജ്‌കോട്ട  വെസ്റ്റില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

RELATED STORIES

Share it
Top