ഗുജറാത്തില്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ മേല്‍ശാന്തിക്ക് നേരെ ആക്രമണം

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ ക്ഷേത്രം മേല്‍ശാന്തിക്ക് നേരെ ആക്രമണം.സ്വാമി നാരായണന്‍ ഗുരുകുലത്തിലെ മേല്‍ശാന്തി സ്വാമി ഭക്തിപ്രസാദ് ആണ് ആക്രമണത്തിന് ഇരയായത്.കഴിഞ്ഞ രാത്രി പൊതുയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന തന്നെ ജുനഗഡില്‍ വച്ച് അജ്ഞാതരായ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് സ്വാമി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സ്വാമി ആരോപിച്ചു. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കറുത്ത കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

RELATED STORIES

Share it
Top