ഗുജറാത്തില്‍ പത്താംക്ലാസുകാരന്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കൊന്നത് സ്‌കൂള്‍ പൂട്ടിക്കാന്‍


വഡോദര: ഗുജറാത്തിലെ വഡോദരയില്‍ 9ാം ക്ലാസുകാരനെ സ്‌കൂളിന്റെ വാഷ്‌റൂമിലിട്ട് കുത്തിക്കൊന്നത് മുതിര്‍ന്ന വിദ്യാര്‍ഥി. ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതിനാല്‍ സ്‌കൂള്‍ പൂട്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പത്താം ക്ലാസുകാരന്‍ കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിക്ക് സമീപമുള്ള ഗുഡ്ഗാവിലെ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടതിന് സമാനമാണ് പുതിയ സംഭവം.

രണ്ടു കുട്ടികള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, സിസിടിവി ഫൂട്ടേജില്‍ 17കാരനായ വിദ്യാര്‍ഥി കൊല്ലപ്പെട്ട കുട്ടിയുമായി വാഷ്‌റൂമിനകത്തേക്ക് പോകുന്നത് വ്യക്തമായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

വെള്ളിയാഴ്ചയാണ് ഒമ്പതാം ക്ലാസുകാരനെ സ്‌കൂളിലെ വാഷ്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ വയറ്റില്‍ 10 തവണ കുത്തേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

സമാനമായ ഗുഡ്ഗാവ് കൊലപാതക്കേസില്‍ സിബിഐ ഒരു മുതിര്‍ന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പൂട്ടിക്കുകയും പരീക്ഷ മാറ്റിവയ്പ്പിക്കുകയും ലക്ഷ്യമിട്ടാണ് കൊലപാതകമെന്നാണ് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top