ഗുജറാത്തില്‍ ദലിതനായ 15കാരന് ജാതിയുടെ പേരില്‍ ആള്‍കൂട്ട ആക്രമണം

അഹമ്മദാബാദ്: ഗുജറാത്തില്‍ 15കാരനു നേരെ ജാതിയുടെ പേരില്‍ ആള്‍കുട്ട ആക്രമണം. അഹമ്മദാബാദിലെ വിതുര്‍പൂര്‍ ഗ്രാമത്തില്‍ ദലിതര്‍ക്ക് ബാര്‍ബര്‍മാരുടെ പണിയെടുക്കാന്‍ അനുമതിയില്ല. ജോലിയില്ലാതെ ബുദ്ധിമുട്ടിയ 15കാരന്‍ ഇവിടെ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ പോയി മുടി മുറിക്കല്‍ ജോലി നോക്കുകയായിരുന്നു. ഇതിനിടെ ജാതി ചോദിച്ചവരോട് ബാര്‍ബര്‍ ആണെന്ന് മറുപടി നല്‍കി. നിനക്ക് ബാര്‍ബര്‍ ആവണം അല്ലേ എന്ന് ചോദിച്ച് ആള്‍കൂട്ടം കുട്ടിയെ ആക്രമിക്കുകയായിരുന്നു.ബച്ചാരാജി ഗ്രാമത്തിലെത്തിയതായിരുന്നു കുട്ടി. രണ്ടു മണിക്കൂറോളമാണ് കുട്ടിയെ മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാതി നല്‍കരുതെന്ന് ഇവര്‍ ഭീഷണിയും മുഴക്കിയതായും പരാതിയില്‍ നല്‍കുമോയെന്ന് പേടിച്ച് ഇവര്‍ തന്നെ കുട്ടിയെ വീട്ടിലെത്തിച്ചതായും പറയുന്നു.സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എസ് പി വ്യക്തമാക്കി. എന്നാല്‍ ഇതു വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മര്‍ദനമേറ്റ കുട്ടിയെ പ്രതികള്‍ക്കൊപ്പം പോലിസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തിയതായി പ്രാദേശിക ദലിത് പ്രവര്‍ത്തക ആരോപിച്ചു.

RELATED STORIES

Share it
Top