ഗുജറാത്തില്‍ കുതിരപ്പുറത്തു സഞ്ചരിച്ച ദലിത് യുവാവിനെ കൊന്നു

അഹമ്മദാബാദ്: കുതിരപ്പുറത്തു സഞ്ചരിച്ചതിന് ഗുജറാത്തില്‍ ദലിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ കൊലപ്പെടുത്തി. ഗുജറാത്ത് ഭവനഗര്‍ ജില്ലയിലെ ഉമരാലയിലായില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദീപ് റാത്തോഡ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് റാത്തോഡ് കുതിരയെ വാങ്ങിയത്. അന്ന് ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ റാത്തോഡിനെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം കുതിരയുമായി വീടിന് പുറത്തുപോയ റാത്തോഡ് രാത്രി വൈകിയിട്ടും തിരിച്ചെത്താതായതിനെതുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വയലിനു സമീപത്തുള്ള റോഡിലായിരുന്നു റാത്തോഡിന്റെ മൃതദേഹം. തൊട്ടടുത്ത് ചത്തനിലയില്‍ കുതിരയെയും കണ്ടെത്തി.

RELATED STORIES

Share it
Top