ഗുജറാത്തില്‍ കള്ളനെന്നാരോപിച്ച് 50കാരനെ തല്ലിക്കൊന്നു

അഹ്മദാബാദ്: അജ്ഞാതനായ മധ്യവയസ്‌കനെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി എസ്‌ഐ ബി കെ ഗോസ്വാമി അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് 50 വയസ്സ് തോന്നിക്കുന്നയാളെ ഒരു വീട്ടില്‍ നിന്നു പിടികൂടിയത്. തുടര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു.ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഗ്രാമത്തിലെ 50ഓളം പേര്‍ക്കെതിരേ കോസെടുത്തതായി പോലിസ് അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top