ഗുജറാത്തില്‍ എല്ലാ എഎപി സ്ഥാനാര്‍ഥികള്‍ക്കും കെട്ടി വച്ച പണം നഷ്ടമായി

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിച്ച ആം ആദ്മി പാര്‍ട്ടി (എഎപി)യുടെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും കെട്ടി വച്ച പണം നഷ്ടപ്പെട്ടു. 27 സീറ്റുകളിലാണ് പാര്‍ട്ടി മല്‍സരിച്ചിരുന്നത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ്സിനോടും 13 സീറ്റില്‍ ബിജെപിയോടുമാണു പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയത്. ബോതാട് നിയമസഭാ മണ്ഡലത്തിലെ 25 സ്ഥാനാര്‍ഥികളില്‍ എഎപി സ്ഥാനാര്‍ഥി 16ാം സ്ഥാനത്താണ്. പല സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും പിറകിലായ ഇവിടത്തെ എഎപി സ്ഥാനാര്‍ഥി ജിലു ബവാലിയ—ക്ക് കിട്ടിയതു 361 വോട്ടുകളാണ്. ജാംനഗറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇവിടത്തെ എഎപി സ്ഥാനാര്‍ഥി പരേഷ് ഭണ്ഡാരി 321 വോട്ടുകളോടെ 12ാം സ്ഥാനത്തായി.

RELATED STORIES

Share it
Top