ഗുജറാത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു; അപകടത്തില്‍ സംശയമുന്നയിച്ച് ഹര്‍ദിക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു.ട്രക്കിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്നലെയാണ്  അപകടമുണ്ടായത്. 103 വിവിപാറ്റുകളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്‍ട്രോള്‍ യൂണിറ്റുകളാണ് ട്രക്കിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിപാറ്റുകളും ഇവിഎമ്മുകളും ചിതറിയ നിലയിലായിരുന്നു.


അതേസമയം, അപകടത്തില്‍ സംശയമുന്നയിച്ച് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. ഇതിനെ ഒരു അപകടമെന്ന് വിളിക്കാന്‍ പറ്റുമോ എന്ന് ഹര്‍ദിക് ചോദിച്ചു.ട്വിറ്ററിലൂടെയായിരുന്നു ഹര്‍ദികിന്റെ പ്രതികരണം.'വീണ്ടും വോട്ടെണ്ണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഇവിഎമ്മുകളുമായി പോയ ട്രക്ക് മറിഞ്ഞു. ഇതിനെ അപകടമെന്ന് വിളിക്കാമോ?' എന്ന് ഹര്‍ദിക് ട്വിറ്ററില്‍ ചോദിച്ചു.

RELATED STORIES

Share it
Top