ഗുജറാത്തില്‍ ആക്രമണ കേസുകളില്‍ പ്രതിയായമലയാളി പിടിയിലായിനെടുമ്പാശേരി: പോലിസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെ ഗുജറാത്തില്‍ നിരവധി ആക്രമണ കേസുകളില്‍ പ്രതിയായ മലയാളി നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ സ്വദേശി സുഹൈബ് അബ്ദുള്‍ ഖാദര്‍(49)ആണ് ഇന്നലെ പുലര്‍ച്ചെ ദുബയില്‍ നിന്നും എത്തുമ്പോള്‍ പിയിലായത്. ഗുജറാത്ത് പോലിസ് പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് പോലിസ് അഹമ്മദാബാദ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു. സുഹൈബ് അബ്ദുള്‍ ഖാദറെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ വിഭാഗം പിടികൂടി നടപടിക്രമങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പോലിസിന് കൈമാറുകയായിരുന്നു. വൈകീട്ട് അഞ്ചോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇയാളെ ഗുജറാത്ത് പോലിസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top