ഗുജറാത്തില്‍പുതിയ മന്ത്രിസഭ 25ന് അധികാരമേറ്റേക്കും

അഹ്മദാബാദ്: ഗുജറാത്തില്‍ പുതിയ സര്‍ക്കാര്‍ ഈ മാസം 25ന് അധികാരമേറ്റേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം പുതിയൊരു നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കുറഞ്ഞ സാഹചര്യത്തിലാണ് ഇക്കാര്യം ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡുമായിരിക്കും അന്തിമതീരുമാനമെടുക്കുക. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ജ•ദിനമാണ് ഡിസംബര്‍ 25. അതിനാല്‍ ആ ദിവസം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലായിരിക്കും മിക്കവാറും സത്യപ്രതിജ്ഞാ ചടങ്ങ്.

RELATED STORIES

Share it
Top