ഗുജറാത്തിലും ഹിമാചലിലും ബിജെപി; പതറാതെ പോരാടി കോണ്‍ഗ്രസ്

[caption id="attachment_313147" align="aligncenter" width="560"] ഫലം പ്രഖ്യാപിച്ച സീറ്റുകള്‍, ഇലക്ഷന്‍ കമ്മീഷന്‍ 5.04 PM [/caption]
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അധികാരം ഉറപ്പിച്ച് ബിജെപി. ആറാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ഹിമാചല്‍ പ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാനായതും ബിജെപി നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍, ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ലീഡ് നില ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. പിന്നീട് ലീഡ് നില തിരിച്ചുപിടിച്ചാണ് ബിജെപി ഭരണം ഉറപ്പിച്ചത്. ഗുജറാത്തില്‍ നിലവില്‍ 99 സീറ്റില്‍ ബിജെപിയും 80സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.


ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വെസ്റ്റ് രാജ്‌കോട്ട് മണ്ഡലത്തില്‍ നിന്നു വിജയിച്ചു. പട്ടേല്‍ സ്വാധീന മേഖലയായ മെഹ്‌സാനയില്‍ നിന്നു മത്സരിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ജയിച്ചു. അതേസമയം, വദ്ഗാമില്‍ നിന്ന് മത്സരിച്ച ദലിത് നേതാവ് ജിഗ് നേഷ് മേവാനി ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ജയിച്ചുകയറി. അതോടൊപ്പം, കോണ്‍ഗ്രസില്‍ ചേര്‍ന്ന ക്ഷത്രിയ-പിന്നാക്ക-ദലിത്-ആദിവാസി നേതാവ് അല്‍പേഷ് ഠാക്കൂറും വിജയിച്ചു.

[caption id="attachment_313115" align="aligncenter" width="560"]    അല്‍പേഷ് ഠാക്കൂര്‍ [/caption]

ഹിമാചല്‍ പ്രദേശിലും ബിജെപി ഭരണം ഉറപ്പിച്ചു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ വ്യക്തമായ ലീഡ് നേടാന്‍ ബിജെപിക്ക് സാധിച്ചു. 68 സീറ്റുകളിലേക്ക് മത്സരം നടന്ന ഹിമാചല്‍ പ്രദേശില്‍ നിലവില്‍ 44 സീറ്റില്‍ ബിജെപിയും 20 സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടുന്നവര്‍ക്ക് ഇവിടെ അധികാരത്തിലേറാം. കോണ്‍ഗ്രിസിന്റെ കൈയ്യില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കാന്‍ സാധിച്ചത് ബിജെപി നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

[caption id="attachment_313151" align="aligncenter" width="499"] ഹിമാചല്‍ പ്രദേശ് ഫലം (ഇലക്ഷന്‍ കമ്മീഷന്‍ 5.15 pm)[/caption]

RELATED STORIES

Share it
Top