ഗാരി കേഴ്‌സ്റ്റന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഉപദേശക സ്ഥാനത്തേക്ക്?ധക്ക: ഇന്ത്യക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന്‍ ഗാരി കേഴ്‌സ്റ്റന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഉപദേശകനാവുമെന്ന് റിപോര്‍ട്ടുകള്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന കേഴ്‌സ്റ്റനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ ബംഗളൂരുവിനൊപ്പമാണ് കേഴ്‌സ്റ്റനുള്ളത്. അതിനാല്‍ത്തന്നെ ഐപിഎല്ലിന് ശേഷമേ കേഴ്‌സ്റ്റനുമായുള്ള അന്തിമ കരാറില്‍ ബംഗ്ലാദേശ് എത്തുകയുള്ളുവെന്നാണ് വിവരം. ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിനിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ് കേഴ്‌സ്റ്റന്‍.

RELATED STORIES

Share it
Top