ഗായകന്‍ സുബിര്‍സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ സുബീര്‍ സെന്‍ (81) അന്തരിച്ചു. ശ്വാസകോശ അര്‍ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ഹിന്ദി-ബംഗാളി ചിത്രങ്ങള്‍ക്കു പാടിയിട്ടുണ്ട്. അമ്പതുകള്‍ മുതല്‍ എണ്‍പതുകള്‍വരെ അദ്ദേഹം സിനിമാരംഗത്തു സജീവമായിരുന്നു.ആശാ ബോസ്‌ലേ, ലതാ മങ്കേഷ്‌കര്‍ എന്നിവര്‍ക്കൊപ്പം നിരവധി യുഗ്മഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top