ഗാന്ധിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 93ാമത് വാര്‍ഷികം ആഘോഷിക്കും

വൈക്കം: ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 93ാമത് വാര്‍ഷികം ആഘോഷിക്കും. 10ന് രാവിലെ 8.30ന് മഹാത്മജി വന്നിറങ്ങിയ വൈക്കം ജെട്ടിയില്‍ നിന്ന് ഗാന്ധി മന്ദിരം വരെ പദയാത്ര നടത്തും.
ഉച്ചയ്ക്ക് രണ്ടിന് അയ്യര്‍കുളങ്ങര ഗാന്ധി മന്ദിരത്തില്‍ മുതിര്‍ന്നവരുടെ സംഗമം, വൈകീട്ട് മൂന്നിന് ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മോചനം യോഗയിലൂടെ എന്ന വിഷയത്തില്‍ യോഗാചാര്യ മുരളീധരന്റെ പ്രഭാഷണം എന്നിവ നടക്കും.
നാലിന് നടക്കുന്ന വാര്‍ഷിക സമ്മേളനം പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് പ്രസിഡന്റ് രാധാ ജി നായര്‍ അധ്യക്ഷത വഹിക്കും. മഹാത്മജിയെ നേരില്‍ കാണുന്നതിന് അവസരം ലഭിച്ചിട്ടുള്ള അഡ്വ. എസ് നരസിംഹ നായ്ക്ക്, പ്രൊഫ.കൃഷ്ണന്‍ നമ്പൂതിരി, കെ പത്മനാഭന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പി നാരായണന്‍, അഡ്വ. വി വി സത്യന്‍, ജോസ് ടി ജോര്‍ജ്, കെ കെ രാധാകൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് തിരുവാതിരകളി, ഡാന്‍സ്, ഭരതനാട്യം, കരോക്കെ ഗാനമേള എന്നീ കലാപരിപാടികളും നടക്കും.

RELATED STORIES

Share it
Top