ഗാന്ധിഭവന്റെ പേരില്‍ വ്യാജ പണപ്പിരിവ്

പത്തനാപുരം: പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ഇന്റര്‍നാഷനല്‍ ട്രസ്റ്റിന്റെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി.
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധഭാഗങ്ങളിലായാണ് ഇത്തരത്തില്‍ പണപ്പിരിവു നടത്തുന്നത്. വ്യവസായ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് പലരും പണപ്പിരിവു നടത്തുന്നതായി ഗാന്ധിഭവന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏനാദിമംഗലത്തും പരിസരപ്രദേശങ്ങളിലും നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. ഗാന്ധിഭവനില്‍ നിന്നും വീടുകളിലോ സ്ഥാപനങ്ങളിലോ പോയി  പണം പിരിക്കുന്നില്ലെന്നും ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനെത്തുന്ന സുമനസുകള്‍ നല്‍കുന്ന സഹായം മാത്രമേ ഗാന്ധിഭവനില്‍ സ്വീകരിക്കുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാന്ധിഭവന്റെ പേരില്‍ ഇത്തരം പണപ്പിരിവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസിലോ ഗാന്ധിഭവനിലോ  അറിയിക്കണമെന്നും ഗാന്ധിഭവന്‍ അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9605046000, 9605047000.

RELATED STORIES

Share it
Top