ഗാന്ധിജിയുടെ ദര്‍ശനം പ്രശ്്‌നങ്ങള്‍ക്കു പരിഹാരമെന്ന്‌

കോഴിക്കോട്: ഗാന്ധിജിയുടെ തത്വശാസ്ത്രമാണ് ആധുനിക ലോകത്തിന്റെ പ്രശ്്‌നങ്ങള്‍ക്ക് പരിഹാരമെന്ന് കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍. സദാചാരത്തിന്റെ ആയുധം കൈയിലെടുത്ത രാഷ്ട്രീയ നേതാവാണ് ഗാന്ധി. ഗാന്ധിജി പഴഞ്ചനാണെന്ന ചിലരുടെ ധാരണ പുതിയ കാലം തിരുത്തുന്നുണ്ട്. ഇത് ആശാവഹമാണെന്നും പി വി കൃഷ്ണന്‍നായര്‍ പറഞ്ഞു. ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും 150ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ഗാന്ധിഗൃഹത്തില്‍ നിര്‍വഹി—ക്കുകയായിരുന്നു അദ്ദേഹം.
വേദ വ്യാസനേക്കാള്‍ കൂടുതല്‍ ആശയങ്ങള്‍ എഴുതിയ ആളാണ് ഗാന്ധിജി-അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചെയര്‍മാന്‍ യു കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി തയാറാക്കിയ ‘ഹൃദയപൂര്‍വം വിചാരപൂര്‍വം’ പുസ്തകത്തിന്റെ പ്രകാശനം ഗാന്ധിപീസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സി കൃഷ്ണന്‍ മൂസ് പി പി ഉണ്ണികൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ഡോ. എം എന്‍ കാരശ്ശേരി, ടി എം രവീന്ദ്രന്‍, ഡോ. അഷ്്മിത, ടി ബാലകൃഷ്ണന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പ്രഫ. ഒ ജെ ചിന്നമ്മ, യു രാമചന്ദ്രന്‍, ഭരതന്‍ പുത്തൂര്‍ വട്ടം, സി കെ വിനിരാജ്, വിജയരാഘവന്‍ ചേലിയ, ടി കെ എ അസീസ്, പി ശിവാനന്ദന്‍ സംസാരിച്ചു.
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്്മാ ഗാന്ധിയെ തമസ്‌കരിക്കാനും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ തിരസ്‌കരിക്കാനുമുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ ഉപവാസ സമരത്തിന്റെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ. എം പി പത്്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍, എം കെ ബീരാന്‍, അഡ്വ. സുനീഷ് മാമിയില്‍, കെ അനന്തന്‍ നായര്‍, കെ ഷാജി, എം ടി സേതുമാധവന്‍, പുത്തൂര്‍ മോഹനന്‍ സംസാരിച്ചു.
കോഴിക്കോട്: പിതാവ് മഹാത്്മാഗാന്ധിയുടെ ജന്മദിനത്തില്‍ എന്‍സിപി കോഴിക്കോട് നോര്‍ത്ത്’ ബ്ലോക്ക് കമ്മിറ്റി തടമ്പാട്ടുതാഴത്ത് ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധിസ്്മാരകത്തിനു സമീപം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എം കരുണാകരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍ പി സൂര്യനാരായണന്‍, ഹരിദാസന്‍ മാസ്റ്റര്‍, സി പി അബ്്ദുറഹ്്മാന്‍ സംസാരിച്ചു.
കോഴിക്കോട്: എന്‍സിപി സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്‍പറേഷന്‍ ഓഫിസിനടുത്തുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ദേശരക്ഷ പ്രതിജ്ഞയും എടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ആലിക്കോയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ജോബ് കടൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡന്റ് മുരളീധരന്‍ പട്ടേരി അധ്യക്ഷത വഹിച്ചു. എം കെ ദിവാകരന്‍, എം സി വിജയകുമാര്‍, ജലീല്‍ കുറ്റിച്ചിറ സംസാരിച്ചു.
കോഴിക്കോട്: പുതിയങ്ങാടി ഗവ. എല്‍പി സ്‌കൂള്‍ ഗാനധിജയന്തി ആഘോഷിച്ചു. മാതൃ പിടിഎ യുടെ നേതൃത്വത്തില്‍ ശുചീകരണം നടന്നു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ്, പ്രധാനധ്യാപകന്‍ സി കെ ഫൈസല്‍, കെ വി ജയശ്രീ, വി ശിവദാസന്‍ സംസാരിച്ചു.
ചേളന്നൂര്‍: ചേളന്നൂര്‍ സഹൃദയ സാഹിത്യവേദി ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് ഇരുവള്ളൂര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സൗജന്യമായി 51 വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി സാഹിത്യ ഗ്രന്ഥങ്ങള്‍ പ്രഫ. കെ വിജയരാഘവന്‍ വിതരണം ചെയ്തു. പി എം കോയ, കെ പി ജി നായര്‍, ക സച്ചിദാനന്ദന്‍, ഇ അശ്വതി സംസാരിച്ചു. ഗാന്ധി പ്രശ്്‌നോത്തരി മല്‍സരത്തില്‍ കെ പ്രവീണ്‍ വി കെ രാജകൃഷ്ണന്‍ എന്നിവര്‍ ജേതാക്കളായിRELATED STORIES

Share it
Top