ഗാന്ധിജിയും ഉപവാസവുംഇസ്്‌ലാം പ്രകൃതി മതമാണ്. അതിന്റെ ആചാരനുഷ്ഠാനങ്ങളെല്ലാം പ്രകൃതിയുമായി യോജിച്ചതാണ് ഇലാഹി കല്‍പന അനുസരിച്ച് കര്‍മ്മങ്ങളില്‍ നിരതനാകുന്ന മനുഷ്യന്‍ പാരത്രിക ലോകത്ത് മാത്രമല്ല അതിന്റെ പ്രതിഫലം കരസ്ഥമാകുന്നത്. അവന്‍ അറിഞ്ഞോ അറിയാതെയോ തന്നെ ഈ ലോകത്ത് വെച്ചും അതിന്റെ നേട്ടങ്ങള്‍ വാരികൂട്ടുന്നു. പലരും അതറിയുന്നില്ലെന്നുമാത്രം. കര്‍മനിരതരായി കഴിഞ്ഞുകൂടുന്ന മനുഷ്യനോട് നിങ്ങള്‍ എന്തിനു ഇതെല്ലാം ചെയ്യുന്നുവെന്നു ചോദിച്ചാല്‍ ലഭ്യമാകുന്ന മറുപടി പാരത്രികമോക്ഷം എന്നുതന്നെയായിരിക്കും. വാസ്തവത്തില്‍ ഇസ്്‌ലാമിന്റെ കര്‍മ്മങ്ങളെക്കുറിച്ച് ഗഹനായി പഠനം നടത്തുമ്പോള്‍ മനുഷ്യനെ അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ ആണ് അതിന്റെ പിന്നില്‍ അല്ലാഹു വച്ചിരിക്കുന്നത് എന്ന് മനസ്സിലാവും.പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. സത്യവിശ്വാസികളെ നിങ്ങള്‍ക്ക് മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെ തന്നെ നിങ്ങള്‍ക്കും ഞാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. (2:183) മറ്റുള്ള ആരാധനകര്‍മ്മങ്ങളോട് നെഞ്ചിനെ തുലനം ചെയ്യുമ്പോള്‍ കഷ്ടതകള്‍ (ബുദ്ധിമുട്ടുകള്‍) കൂടുതലും നോമ്പിനാണ് എന്ന് മനസ്സിലാവും. അല്ലാഹു എന്തിനാണ് മനുഷ്യനെ പണമിട്ടു പരീക്ഷിക്കുന്നത്. ഈ ചിന്തകള്‍ ആരുടെയെങ്കിലും മനോമുകുരത്തില്‍ ഉണ്ടായികൂടായ്കയില്ല. പ്രകൃതിയുടെ മതം എപ്പോഴും ആഗ്രഹിക്കുന്നത് ആരോഗ്യമുള്ള ഒരു ജനതയെയാണ്. ആരോഗ്യമുള്ള ജനതയെ ഉപവാസത്തിലൂടെ വാര്‍ത്തെടുക്കാ ന്‍ സാധിക്കുമെന്ന് പരിശുദ്ധ ഇസ്്‌ലാം തെളിയിക്കുന്നു. നിങ്ങള്‍ വ്രതമനുഷ്ഠിക്കൂ... ആരോഗ്യമുള്ളവരാകും... (ത്വബ്്‌റാനി). അറിയപ്പെടുന്ന എല്ലാ മതങ്ങളും നോമ്പ് അനുശാസിക്കുന്നു. ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഭക്ഷണക്രമീകരണത്തിലൂടെ നോമ്പ് നിര്‍ബന്ധമാകുന്നു. ഇസ്്‌ലാമിലെ വ്രതാനുഷ്ഠാനം ഇവയില്‍ നിന്നുമെല്ലാം തികച്ചും വ്യത്യസ്തവും ശാസ്ത്രീയവുമാണെന്നതില്‍ വൈദ്യലോകത്തിന് ഭിന്നാഭിപ്രായമില്ല.

ഉപവാസം സമരമുറയായി സ്വീകരിച്ച രാഷ്ട്രപിതാവ് ഗാന്ധിജി ജര്‍മ്മനിയിലെ ഡോ അഡോഫ് ജസ്റ്റിസിന്റെ ഠവല ഞലൗേൃി െീേ ചമൗേൃല എന്ന പുസ്തകം വായിക്കാനിടയായി. അദ്ദേഹം ഉപവാസ ചികില്‍സയില്‍ ആകൃഷ്ടനായി. ജന്മദേശമായ ഗുജറാത്തില്‍ ചികില്‍സാലയം ആരംഭിക്കുകയും ചെയ്തു. ഉപവാസത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി ശത്രുക്കളെ ഭയപ്പെടുത്താന്‍ ഉപവാസസമരം ആരംഭിച്ചു. ഗാന്ധിജി പ്രത്യക്ഷത്തില്‍ മെലിഞ്ഞദേഹവും നടത്തം വടിയൂന്നിയുമായിരുന്നെങ്കിലും അന്ത്യംവരെ അദ്ദേഹം ഊര്‍ജസ്വലനായിരുന്നു. മണിക്കൂറുകളോളം നോമ്പിലൂടെ ആഹാരപാനീയങ്ങ ള്‍ വര്‍ജിക്കാന്‍ കല്‍പിച്ചിരിക്കുന്നതിന്റെ രഹസ്യമെന്തെന്ന് അന്വേഷിച്ച വൈദ്യലോകത്തിനു കണ്ടെത്താന്‍ സാധിച്ചത് മനുഷ്യന് അല്ലാഹു നല്‍കിയ അനുഗ്രഹത്തെയാണ്. ഇത്തരത്തില്‍ ആഹാരപാനീയങ്ങളെ ഉപേക്ഷിച്ച് ഉപവാസത്തില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യന്റെ കുടലിലെ പെരിറ്റോണിയന്‍ പൊട്ടുകയും അത് ശരീരത്തിലേയ്ക്ക് വ്യാപിക്കുകയും ശരീരത്തിന്റെ ഇമ്യുണിസിസ്റ്റം ആ പ്രൊഡക്ട് ചെയ്യുന്ന എന്‍സൈം കുടലിലൂടെ ഓടിനടക്കുകയും ചെയ്യുന്നു. കുടല്‍ അതിനെ വലിച്ചെടുക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ധാരാളം ശക്തി കൈവരിക്കാന്‍ സാധിക്കും. ശാസ്ത്രം കണ്ടുപിടിച്ചനേട്ടങ്ങള്‍ ഇതെല്ലാമെങ്കില്‍ കണ്ടുപിടിക്കാന്‍ ഉള്ളതും അദൃശ്യലോകത്തുള്ള നേട്ടങ്ങളും എന്തെല്ലാമായിരിക്കും.

RELATED STORIES

Share it
Top