ഗസയില്‍ വീണ്ടും വെടിവയ്പ്പ്; 18 മരണം

ഗസ: ജറൂസലേമില്‍ യു.എസ് എംബസി തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഗസയില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം 37 പേര്‍ മരിച്ചു. 1300ഓളം പേര്‍ക്ക് പരിക്കേറ്റു. എംബസിയുടെ ഉദ്ഘാടനത്തിനു തൊട്ടുമുന്‍പാണ് വെടിവയ്പ്പുണ്ടായത്. ജെറുസലേമില്‍ യു.എസ് എംബസി തുറക്കുന്നതില്‍ ഫലസ്തീന്‍ ജനത കടുത്ത പ്രതിഷേധത്തിലാണ്. നഗരം പൂര്‍ണമായി ഇസ്രാഈല്‍ നിയന്ത്രണത്തിനാക്കുന്നതിന് വേണ്ടിയാണ് എംബസി തുറക്കുന്നതെന്ന് ഫലസ്തീന്‍ ജനത കരുതുന്നു. കഴിഞ്ഞ ആറ് ആഴ്ചകളായി ഗ്രേറ്റ് മാര്‍ച്ച് ടു റിട്ടേണ്‍ എന്ന പേരില്‍ ശക്തമായ പ്രതിഷേധത്തിലാണ് പലസ്തീന്‍ ജനത.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മകളും അവരുടെ ഭര്‍ത്താവും പങ്കെടുക്കുന്ന എംബസിഉദ്ഘാടന ചടങ്ങിന് മുന്‍പാണ് സംഘര്‍ഷമുണ്ടായത്.

RELATED STORIES

Share it
Top