ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

തെല്‍അവീവ്: ഫലസ്തീനിലെ ഗസ സ്ട്രിപ്പില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. തെക്കന്‍ ഗസയിലെ ഹമാസിന്റെ നിരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയാണിതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.  ഇറാനാണ് സലഫി സായുധസംഘങ്ങള്‍ക്കു മിസൈല്‍ നല്‍കിയതെന്ന് ഇസ്രായേല്‍ ആ്രരോപിച്ചു.
യുഎസിന്റെ ജറുസലേം പ്രഖ്യാപനത്തിനെതിരേ  പ്രതിഷേധച്ച ഫലസ്തീനികള്‍ക്കുനേരെ  ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍  ഒരു  യുവാവ് കൂടി കൊല്ലപ്പെട്ടു.

RELATED STORIES

Share it
Top