ഗസയിലേക്കുള്ള ഇന്ധനം ഇസ്രായേല്‍ വീണ്ടും തടയുന്നു

ഗസാ സിറ്റി: ഗസാ മുനമ്പിലേക്കുള്ള ഇന്ധനം ഇസ്രായേല്‍ വീണ്ടും തടഞ്ഞു. കരീം ഷാലോം അതിര്‍ത്തിയിലൂടെ ഗസയിലെ അടിയന്തര ആവശ്യത്തിനുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ കടത്തിയിരുന്നു. ഇതാണ് ഇസ്രായേല്‍ വിലക്കുന്നത്. ഖത്തറിന്റേതടക്കമുള്ള വരാജ്യങ്ങളുടെയും സംഘടനകളുടെയും അടിയന്തര സഹായങ്ങള്‍ പോലും ഗസയിലേക്കു കയറ്റിവിടാതെ ഇസ്രായേല്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഖത്തറില്‍ നിന്നു വന്ന ടാങ്കറുകളെ ഗസയിലേക്ക് കയറ്റിവിട്ടിരുന്നില്ല. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരമാണ് നടപടി.

RELATED STORIES

Share it
Top