ഗവേഷണ ചര്‍ച്ചകള്‍ക്ക് വിന്റര്‍ സ്‌കൂള്‍ ഒരുക്കി സിഎംഎഫ്ആര്‍ഐ

കൊച്ചി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിന്റര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടു മുതല്‍ 29 വരെ നടക്കുന്ന വിന്റര്‍ സ്‌കൂളില്‍ കാലാവസ്ഥാ വ്യതിയാനം കടലിന്റെ ആവാസവ്യവസ്ഥയെയും മല്‍സ്യസമ്പത്തിനെയും ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നതാണ് പ്രധാനമായും ചര്‍ച്ചചെയ്യുക.
കടലിന്റെ ഉപരിതലത്തിലെ ചൂടിന്റെ വര്‍ധന, അമ്ലീകരണം, കടല്‍ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, ഇവ നേരിടുന്നതിന് ക്ലൈമറ്റ് സ്മാര്‍ട്ട് വില്ലേജുകള്‍ വികസിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെയും അക്കാദമിക് വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. കടലിന്റെ ഉപരിതലത്തില്‍ ചൂട് ക്രമാതീതമായി ഉയരുന്നത് മല്‍സ്യസമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യുന്നതോടൊപ്പം പരിഹാരമാര്‍ഗങ്ങ ള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ നാഷനല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) ഗവേഷണ പദ്ധതിക്കു കീഴിലാണ് പരിപാടി. അക്കാദമിക് പ്രാധാന്യത്തോടെ നടക്കുന്ന വിന്റര്‍ സ്‌കൂളില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്‍ ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കും കാര്‍ഷിക സര്‍വകലാശാലകളിലെയും മറ്റ് സര്‍വകലാശാലകളില്‍ കാര്‍ഷിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലുള്ളവര്‍ക്കും സിഎംഎഫ്ആര്‍ഐയുടെ വിന്റര്‍ സ്‌കൂളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം. രയു. ശരമ ൃ.ഴീ്.ശി, ംംം.രാളൃശ.ീൃഴ.ശി. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

RELATED STORIES

Share it
Top