ഗവേഷണങ്ങള്‍ക്ക് അധ്യാപകര്‍ നേതൃത്വം നല്‍കണം : വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എകോട്ടയം: വിദ്യാഭ്യാസ മുന്നേറ്റത്തിന് ധൈഷണിക സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലേക്ക് അധ്യാപക സംഘടനകള്‍ മാറണമെന്നും കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഇക്കാര്യത്തില്‍ മാതൃകയാണെന്നും മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. തെള്ളകം കാസാ മരിയയില്‍ കെഎസ്ടിയു സംസ്ഥാന നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ഇത് വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മേഖലയില്‍ യാതൊരു വിവേചനവും ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും നീതി ഉറപ്പാക്കി. എന്നാല്‍ ചില ഗൂഢശക്തികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് വരുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എ കെ സൈനുദീന്‍, പി എം ഷെരീഫ്, അസീസ് ബഡായി, കെ ഇ അബ്ദുറഹ്മാന്‍, പി എം സലീം, പി എസ് ബഷീര്‍, കുഞ്ഞുമോന്‍ കെ  മേത്തര്‍, അസീസ് കുമാരനല്ലൂര്‍, ഷബീര്‍ ഷാജഹാന്‍ സംസാരിച്ചു. ക്യാംപ് ഇന്ന് സമാപിക്കും.

RELATED STORIES

Share it
Top