ഗവി വിനോദയാത്രയ്ക്ക് നിരോധനംപത്തനംതിട്ട: മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ്  ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന് ചുറ്റും  ഉണ്ടായേക്കാവുന്ന ഭക്തജനതിരക്ക് വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്നതിനാലും അവരുടെ വാഹനം സുഗമമായി സഞ്ചരിക്കുന്നതിനും ഈ കാലയളവില്‍ പ്രയാസകരമായതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top