ഗവാസ്‌കര്‍: ചികില്‍സാ പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പോലിസ് ഓഫിസര്‍ ഗവാസ്‌കറിന്റെ ചികില്‍സാ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന്റെ അധ്യക്ഷതയി ല്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂറോ സര്‍ജറി, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ഓര്‍ത്തോ പീഡിക് ഡോക്ടര്‍മാരും പങ്കെടുത്തു. ഗവാസ്‌കറിന്റെ കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ടിന് പ്രാഥമിക പരിശോധനയില്‍ കാര്യമായ തകരാറ് കണ്ടുപിടിക്കാനായില്ല. അതിനാല്‍ സൂക്ഷ്മപരിശോധനയ്ക്കായി നാളെ കണ്ണാശുപത്രിയില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. നാളത്തെ പരിശോധനയുടെയും തുടര്‍ന്ന് തലയുടെ ഒരു സിടി സ്‌കാനിന്റെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികില്‍സകള്‍ തീരുമാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

RELATED STORIES

Share it
Top