ഗവര്‍ണറെ കണ്ടു; കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ ബിജെപി


ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം നല്‍കി ചാക്കിട്ടു പിടിച്ച് കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ ബിജെപി. തനിക്ക് ആവശ്യമായ പിന്തുണയുണ്ടെന്ന് കാട്ടി ഗവര്‍ണര്‍ക്ക് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കത്ത് നല്‍കി. ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് ഗവര്‍ണര്‍ അറിയിച്ചതെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. മുന്‍ ആര്‍എസ്എസ് നേതാവായ ഗവര്‍ണര്‍ വാജുഭായ് വാലയുടെ വ്യക്തമായ പിന്തുണയും വളഞ്ഞ വഴിയിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് ലഭിക്കുന്നുണ്ടെന്നാണ് സൂചന.

അതേ സമയം, കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തിന് 58 എംഎല്‍എമാര്‍ മാത്രമേ എത്തിയുള്ളുവെന്നത് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായിട്ടുണ്ട്. ബെല്ലാരിയിലെ ബിജെപി പണച്ചാക്കുകളായ റെഡ്ഡി സഹോദരന്മാരുമായി ബന്ധമുള്ള എംഎല്‍എമാരാണ് മുങ്ങിയതെന്നാണ് സൂചന. ഇവരെ എങ്ങിനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാവിലെ 8 മണിക്ക് ചേരേണ്ടിയിരുന്ന കോണ്‍ഗ്രസ് എംല്‍എമാരുടെ യോഗം ഇതിനാല്‍ വൈകുകയാണ്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top