ഗവര്‍ണര്‍ക്കെതിരേ രാംജത്മലാനി കോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സംസ്ഥാന ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരേ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബിജെപി നേതാവുമായ രാംജത്മലാനി സുപ്രിംകോടതിയില്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായ അധികാരത്തിന്റെ അത്യന്തം പ്രകടമായ ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജത്മലാനി വ്യക്തിപരമായി കോടതിയെ സമീപിച്ചത്.
അടിയന്തരമായി വാദം കേള്‍ക്കണമെന്ന ജത്മലാനിയുടെ ആവശ്യം പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി ഇന്നു പരിഗണിക്കാമെന്നു വ്യക്തമാക്കി.  ഭരണഘടനാവിരുദ്ധമായി ഗവര്‍ണര്‍ എടുത്ത തീരുമാനത്തില്‍ മനംനൊന്താണെണ് ഹരജിയെന്ന് ജത്മലാനി പറഞ്ഞു.

RELATED STORIES

Share it
Top