ഗള്‍ഫ് എയര്‍ സര്‍വീസ് തുടങ്ങി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സര്‍വീസ് തുടങ്ങി. കരിപ്പൂര്‍-ബഹ്‌റയ്്ന്‍ സെക്ടറിലേക്കാണ് ഗള്‍ഫ് എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചത്. ആദ്യ സര്‍വീസ് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്തു. ദിനേന രാവിലെ 5.30ന് കരിപ്പൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 7.30ന് ബഹ്‌റയ്്‌നിലെത്തും. തിരിച്ച് രാത്രി 9.25ന് ബഹ്‌റയ്്‌നില്‍ നിന്നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.30നാണ് കരിപ്പൂരിലെത്തുക. 169 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനം കാര്‍ഗോ സര്‍വീസ് കൂടി നടത്തും.  കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ബഹ്‌റയ്്‌നിലേക്ക് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് ചെന്നൈ-ബംഗളൂരു സെക്ടറില്‍ സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ് തുടങ്ങി. ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.30ന് പുറപ്പെടുന്ന വിമാനം അഞ്ചിന് കരിപ്പൂരിലെത്തും. ഈ വിമാനം 5.20ന് കരിപ്പൂരില്‍ നിന്നു പുറപ്പെട്ട് 6.25ന് ബംഗളൂരുവിലെത്തും. പിന്നീട് 7.15ന് പുറപ്പെട്ട് രാത്രി 8.20ന് കരിപ്പൂരിലെത്തും. രാത്രി 8.40ന് പുറപ്പെടുന്ന വിമാനം പിന്നീട് ചെന്നൈയിലേക്കാണു പറക്കുക. റണ്‍വേ റിസ പ്രവൃത്തികള്‍ പൂര്‍ണമാവുന്നതോടെ ആഭ്യന്തര-അന്താരാഷ്ട്ര സെക്ടറില്‍ സര്‍വീസ് വീണ്ടും വര്‍ധിക്കും.

RELATED STORIES

Share it
Top