ഗള്‍ഫിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയുമായി സൗദിയിലെ അരാംകോറിയാദ്: മൂന്നു കമ്പനികളുമായി ചേര്‍ന്ന് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാന്‍ സൗദി അറേബ്യയിലെ അരാംകോ ഒരുങ്ങുന്നു. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്ഘടന കുറച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് 5.2 ശതലക്ഷം ഡോളറിന്റെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എണ്ണ വിലയിലുണ്ടായ ഇടിവ് സൗദി അറേബ്യയുടെ സമ്പദ്ഘടനയെ സാരമായി ബാധിച്ചിരുന്നു. അതിനാല്‍, പാരമ്പര്യമായി ഇറക്കുമതി ചെയ്യുന്ന വയുടെ നിര്‍മാണം, സാധനങ്ങളുടെ ഉല്‍പാദനം, സേവനങ്ങള്‍ തുടങ്ങിയവ രാജ്യത്തുതന്നെ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിലെ നാഷനല്‍ ഷിപ്പിങ് കമ്പനി (ബഹരി), യുഎഇ എന്‍ജിനീയറിങ് സ്ഥാപനമായ ലാംപ്രെല്‍ പിഎല്‍സി, ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായി ഹെവി ഇന്‍ഡസ്ട്രീസ് കമ്പനി എന്നിവയുമായി ധാരണ ഒപ്പുവച്ചു. കിഴക്കന്‍ സൗദി അറേബ്യയിലെ റാസ് അല്‍ ഖൈറിലാണ് 4.3 ചതുരശ്ര കിലോമീറ്ററില്‍ കപ്പല്‍ശാല സ്ഥാപിക്കുന്നത്. 2019ഓടെ വലിയ തോതിലുള്ള ഉല്‍പാദനം തുടങ്ങും. 2022ഓടെ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാവും. ഒരുവര്‍ഷം നാലു കൂറ്റന്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ ഇതിനു ശേഷിയുണ്ട്.

RELATED STORIES

Share it
Top