ഗള്‍ഫിലും റമദാന്‍ വ്യാഴാഴ്ച

ദുബയ്: റമദാന്‍ മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യ അടക്കമുള്ള എല്ലാ ജിസിസി രാജ്യങ്ങളില്‍ വ്യാഴാഴ്ച മുതലായിരിക്കും റമദാന്‍ വൃതം ആരംഭിക്കുക. റമദാന്‍ മാസത്തില്‍ യു.എ.ഇ.യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി സമയങ്ങളില്‍ പതിവ് പോലെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് 6 മുതല്‍ രാത്രി 8 വരെ ഇഫ്താര്‍ സമയത്ത് ദുബയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ജോര്‍ദ്ദാന്‍, ഇറാഖ്, മലേസ്യ, ആസ്‌ത്രേലിയ, കൊറിയ,സിംഗപ്പൂര്‍ ജപ്പാന്‍ എന്നീ രാജ്യങ്ങളിലും റമദാന്‍ ആരംഭിക്കുക വ്യാഴാഴ്ചയായിരിക്കും.

RELATED STORIES

Share it
Top