ഗര്‍വണര്‍ തന്റേടം കാണിക്കണം;അക്രമ സംഭവങ്ങളില്‍ കാഴ്ചക്കാരനാകരുത്: കുമ്മനം

കണ്ണൂര്‍: കണ്ണൂരിലെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ തന്റേടം കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.സംസ്ഥാനത്ത് ക്രമസാമാധാന നില തകരുമ്പോള്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കരുതെന്നും കുമ്മനം പറഞ്ഞു.


സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഉടന്‍ ഗവര്‍ണറെ ബോധിപ്പിക്കും. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ശക്തമായ നിലപാടാണ് പ്രതീക്ഷിക്കുന്നത്. സിപിഎം അക്രമം വ്യാപകമാവുകയാണെന്നും സ്വന്തം ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്കു തന്റേടം വേണമെന്നും കുമ്മനം പറഞ്ഞു.
ഗവര്‍ണറുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരും. സമാധാന ചര്‍ച്ചയിലെ ധാരണകള്‍ സി പി എം തെറ്റിക്കുകയാണെന്നും ഈ ചുറ്റുപാടില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top