ഗര്‍ഭിണിയെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 6 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസിലുള്‍പ്പെട്ട 7 പ്രതികളും പോലിസ് പിടിയിലായി.

തേനംകുഴിയില്‍ സിബി ചാക്കോയുടെ ഭാര്യ ജോസ്‌നിയെ ആക്രമിച്ച കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍ അറസ്റ്റിലായിരിക്കുന്നത്. സരസമ്മ,ജോയി,ബിനോയ്,സെയ്തലവി,രഞ്ജിത് എന്നിവരാണ് ഇന്ന് അറസ്റ്റലായ മറ്റുള്ളവര്‍. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്

അക്രമത്തിനിടയ്ക്ക് ജോസ്‌നിയുടെ നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്.  വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു അക്രമം. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതികളെ പിടികൂടണമെന്നുമാവശ്യപ്പെട്ട് സിബിയും കുടുംബവും പോലിസ് സ്‌റ്റേഷനു മുന്നില്‍ കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു.

RELATED STORIES

Share it
Top