ഗര്‍ഭിണിയുടെ മരണംആശുപത്രിക്കെതിരേ നടപടി വേണമെന്ന്‌

കോഴിക്കോട്: ഒളവണ്ണ കള്ളിക്കുന്ന് പുത്തലത്ത് അബ്ദുല്‍ സലാമിന്റെ ഭാര്യ ബാസിമ (27) ഫറോക്ക് ചെറുവണ്ണൂരിലെ കോയാസ് ആശുപത്രിയില്‍ മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം ഏഴിനായിരുന്നു ബാസിമയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അടുത്ത ദിവസം ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തു. പ്രസവശേഷം ഭര്‍ത്താവിനെ പോലും കാണാന്‍ അനുവദിച്ചില്ല.
വൈകീട്ട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ട രക്തം ബന്ധുക്കള്‍ നല്‍കിയെങ്കിലും രോഗിയുടെ ഗുരുതരാവസ്ഥ വറച്ചുവെച്ചു.കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിയത് നാല്‍പത്്മിനുറ്റിന് ശേഷമായിരുന്നു. ഈ സമരം മരിച്ചിരുന്നുവെന്നാണ് ആരോപണം. ഒ എം നിഷാദ്, അബൂബക്കര്‍ വി എന്‍ എ അസീസ്, എം കെ മുസ്തഫ, നിഷാദ് പി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top