ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു: എട്ടുപേര്‍ക്കെതിരേ കേസ്

ചണ്ഡീഗഡ്: ഗര്‍ഭിണിയായ ആടിനെ പീഡനത്തിനു വിധേയമാക്കിയ കേസില്‍ ഹരിയാനയിലെ മേവാത്ത് സ്വദേശികളായ എട്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പീഡനത്തെ തുടര്‍ന്ന് ആട് ചത്തു. മറോദ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. ആടിന്റെ ഉടമസ്ഥനായ അസ്‌ലു നല്‍കിയ പരാതിയിലാണ് കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തത് മദ്യലഹരിയിലാണെന്നാണ് പോലിസ് കരുതുന്നത്. ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാവൂ എന്ന് പോലിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top