ഗര്‍ഭിണിക്ക് നിലത്തിറങ്ങാന്‍ മുതുക് കാട്ടി പോലിസ്

ചെന്നൈ: ട്രെയിനില്‍ നിന്നു ഗര്‍ഭിണിക്ക് പുറത്തിറങ്ങാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ തമിഴ്‌നാട് പോലിസുകാര്‍ക്ക് അഭിനന്ദന പ്രവാഹം. തമിഴ്‌നാട് പോലിസിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരാണ് സ്വയം ചവിട്ടുപടിയായി ജനങ്ങളുടെ കൈയടി നേടിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയെയാണ് ഇരുവരും ചേര്‍ന്നു നിലത്തിറക്കിയത്.
ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനുകള്‍ സ്‌റ്റേഷനില്‍ നിന്നു വളരെ അകലയായിരുന്നു നിര്‍ത്തിയത്. പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കാതെ ചെന്നൈ സ്വദേശിനി അമൃത രണ്ടു മണിക്കൂറോളം ട്രെയിനില്‍ ഇരുന്നു. ഇതറിഞ്ഞ് എത്തിയ ധനശേഖരനും മണികണ്ഠനും ട്രെയിനിനു സമീപം കുനിഞ്ഞുനിന്ന് മനുഷ്യചവിട്ടുപടി തീര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ശശി തരൂര്‍ എംപിയടക്കമുള്ള പ്രമുഖര്‍ അഭിനന്ദനവുമായി രംഗത്തെത്തി.

RELATED STORIES

Share it
Top