ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: നുണപരിശോധന നടത്തണമെന്ന്‌

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ജ്യോത്സനയെയും ഭര്‍ത്താവ് സിബിയെയും നുണപരിശോധനക്കു വിധേയരാക്കണമെന്ന ആവശ്യവുമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ രംഗത്ത്. ജോത്സ്യനയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരില്‍ ഒരാളായ നക്കിളിക്കാട്ട് കുടിയില്‍ സരസുവാണ് ആവശ്യമുന്നയിച്ചത്.
ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണന്നും സംഭവം നടക്കുന്നതിനു മുമ്പുണ്ടായ വീഴ്ചയാവാം ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജോത്സ്യനയുടെ ഭര്‍ത്താവ് സിബിയുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് സിബിയോട് കര്‍ശനമായി പെരുമാറിയതാണ് വൈരാഗ്യത്തിനു കാരണമായതെന്നും അവര്‍ പറഞ്ഞു.
ആക്രമിച്ച കേസില്‍പ്പെട്ട മകന്‍ പ്രജീഷിനെ കൂടാതെ  മറ്റൊരു മകനെതിരെ പീഡന കേസ് നല്‍കിയതായും അവര്‍ പരാതിപ്പെട്ടു. നിരപരാധിത്വം തെളിയിക്കാന്‍  തങ്ങളും നുണപരിശോധനക്കു തയ്യാറാണന്നും അവര്‍ അറിയിച്ചു.

RELATED STORIES

Share it
Top