ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തെളിവെടുത്തു

താമരശ്ശേരി: കോടഞ്ചേരിയില്‍ വീടുകയറി അക്രമം നടത്തിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ജോത്സനയുടെ വീട്ടിലെത്തി തെൡവെടുത്തു. ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊലപ്പെടുത്തിയിട്ടും 302ാം വകുപ്പനുസരിച്ച്‌കൊലപാതകത്തിന് കേസ് എടുത്തിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിശദ റിപോര്‍ട്ട് സമര്‍പ്പിക്കും. നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്ക് ശുപാശചെയ്യും. ഉത്തര കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹം ഇന്ന് ഭീഷണിയിലാണെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
തങ്ങള്‍ക്കു നിരന്തരം വധഭീഷണിയുണ്ടാവുന്നതായി കുടുംബം കമ്മീഷനെ അറിയിച്ചു. ബിജെപി ദേശീയസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ജോണി കുമ്പളങ്ങല്‍ എന്നിവരും  വീട്ടിലെത്തിയിരുന്നു.

RELATED STORIES

Share it
Top