ഗബ്രിയേല്‍ ജീസസിന് പരിക്ക്; ലോകകപ്പ് സാധ്യതകള്‍ ആശങ്കയില്‍ലണ്ടന്‍: ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിന് പരിക്ക്. ക്ലബ്ബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന ജീസസിന് ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തിനിടെയാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് കളിക്കളത്തില്‍ വീണ ജീസസ് ആദ്യ പകുതിയില്‍ തന്നെ കളംവിട്ടു.  റഷ്യന്‍ ലോകകപ്പ് നടക്കാനിരിക്കെ ജീസസിന്റെ പരിക്ക് ബ്രസീല്‍ ടീമിന് ആശങ്ക സൃഷ്ടിക്കുന്നതാണ്. പരിക്ക് എത്രത്തോളം കഠിനമാണെന്ന് വിശദമായ പരിശോധനയ്ക്കു ശേഷമേ വ്യക്തമാവുകയുള്ളൂ. എന്തായാലും ഒരു മാസം താരത്തിന് കളിക്കാനാവില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2017 ജനുവരിയില്‍ സിറ്റിയിലേക്കെത്തിയ ജീസസ് പരിക്ക് മൂലം ആദ്യത്തെ രണ്ട് മാസം കളിച്ചിരുന്നില്ല.

RELATED STORIES

Share it
Top