ഗഫൂറിനും അന്‍ഷിദിനും സംസ്ഥാന ബഹുമതിഎടക്കര: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ക്കും വോളന്റിയര്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ക്ക് മൂത്തേടം ഗവ. സ്‌കൂളിലെ ഗഫൂര്‍ കല്ലറയും യു അന്‍ഷിദും അര്‍ഹരായി. കഴിഞ്ഞ നാല് വര്‍ഷമായി മൂത്തേടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് ഏറ്റെടുത്ത് നടത്തിയ ഗഫൂറിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. രാജ്യത്ത് ആദ്യമായി 'സഹപാഠിക്കൊരു സ്‌നേഹവീട്' എന്ന പേരില്‍ ഈ വര്‍ഷം നാല് വീടുകളാണ് യൂനിറ്റ് നിര്‍മിച്ചുനല്‍കിയത്. എട്ടേക്കറില്‍ ജൈവ പച്ചക്കറി, നാലേക്കറില്‍ നെല്‍കൃഷി, രണ്ടേക്കറില്‍ മരച്ചീനി, ഒരേക്കറില്‍ ചേമ്പ്, അരയേക്കറില്‍ മഞ്ഞള്‍ എന്നിവയും ഈ വര്‍ഷം നടത്തി. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ഭക്ഷണം നല്‍കുന്നതും എന്‍എസ്എസ് യൂനിറ്റാണ്. ഒഡിഎഫ് പദ്ധതി പ്രകാരം എട്ട് കൂടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മിച്ചുനല്‍കി. എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 342 കുട്ടികള്‍ അവയവദാന സമ്മതപത്രം കൈമാറിയിട്ടുണ്ട്.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഇവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

RELATED STORIES

Share it
Top