ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 ഐ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 4.04നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഗതിനിര്‍ണയ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് 1,425 കിലോഗ്രാം ഭാരം വരുന്ന ഐആര്‍എന്‍എസ്എസ്-1 ഐ. പിഎസ്എല്‍വി എക്‌സ് എല്‍ റോക്കറ്റ് ഉപയോഗിച്ച് 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സൈനിക ആവശ്യങ്ങള്‍ക്കു പുറമെ സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന തദ്ദേശീയ ഗതിനിര്‍ണയ സംവിധാനത്തിന് കരുത്തു പകരാന്‍ കഴിയുന്ന ഉപഗ്രഹത്തിന് പത്തു വര്‍ഷത്തെ കാലാവധിയാണ് കണക്കാക്കുന്നത്.

RELATED STORIES

Share it
Top