ഗതാഗത മന്ത്രി പൂനെയിലെ സിഐആര്‍ടി സന്ദര്‍ശിച്ചു

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്‍ പൂനെയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് (സിഐആര്‍ടി) സന്ദര്‍ശിച്ചു. കേരളത്തിലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബസ് ബോഡി കോഡ് അനുസരിച്ചുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി സിഐആര്‍ടി ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി.
പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് & റിസര്‍ച്ചും(ഐഡിടിആര്‍) മന്ത്രി സന്ദര്‍ശിച്ചു. കേരളത്തിലെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കുന്ന കാര്യവും ഡ്രൈവിങ് ടെസ്റ്റിങ് സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ഗതാഗത കമ്മീഷനര്‍ കെ പത്മകുമാര്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top