ഗതാഗത പ്രശ്‌നം മാറാതെ തരിശ്-കക്കറ റോഡ്

കരുവാരക്കുണ്ട്: ഒന്നരക്കോടി രൂപ മുടക്കി ഒലിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചിട്ടും സുഗമമായ യാത്ര സൗകര്യമില്ലാതെ തരിശ്-കക്കറ റോഡ്. തരിശില്‍നിന്ന് കക്കറയിലേക്ക് ഏറ്റവും ദൂരം കുറവുള്ള ഭാഗമാണിത്.
തരിശില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കക്കറയിലെക്കെത്തണമെങ്കില്‍ ഈ വഴിയല്ലെങ്കില്‍ പിന്നെ അഞ്ച് കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടി വരും. കുണ്ടോട വഴിയോ, ചിറക്കല്‍കുണ്ട് വഴിയോ വേണം കക്കറയിലെത്താന്‍. ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് തരിശ്-കക്കറ റോഡില്‍ ഒലിപ്പുഴയ്ക്ക് കുറുകെ പാലം പണിതത്. എന്നാല്‍, അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കാത്തതിനാല്‍ നാലു ചക്രവാഹനങ്ങള്‍ക്കൊന്നും ഇത് വഴി സഞ്ചരിക്കാന്‍ കഴിയുന്നില്ല. പാലത്തിന്റെ ഇരുകരകളിലുമായി ഒരു കിലോമീറ്ററില്‍ താഴെയുള്ള ഭാഗമേ ഗതാഗത യോഗ്യമാക്കാനൊള്ളൂ. ഇത്രയും ഭാഗം അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top