ഗതാഗത പരിഷ്‌കാരത്തിനെതിരേ 24 മണിക്കൂര്‍ നിരാഹാര സമരം

ആലുവ: അശാസ്ത്രീയ ഗതാഗത പരിഷ്‌കാരത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തിനെതിരേ മുഖം തിരിക്കുന്ന അധികാരവര്‍ഗത്തിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലെന്ന് കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുള്‍ ഹമീദ്. നഗരത്തില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരത്തിനെതിരേ വ്യാപാരി നേതാക്കളുടെ 24 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം വേണ്ടിവന്നാല്‍ ജില്ല മൊത്തം വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി എ എം ഇബ്രാഹിം പറഞ്ഞു. എംഎല്‍എയും നഗരസഭാ അധ്യക്ഷയും രേഖാമൂലം നല്‍കിയ ഇളവ് പോലും നടപ്പാക്കാത്ത പോലിസ് മേധാവിയുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിന് പോലും പുല്ലുവില കല്‍പ്പിക്കുന്ന പോലിസ് മേധാവിയുടെ ധാര്‍ഷ്ട്യത്തിനെതിരേയുള്ള പ്രതിഷേധമായി എംഎല്‍എയും നഗരസഭാ അധ്യക്ഷയും സമരത്തില്‍ പങ്കെടുക്കണമെന്നും സിപിഎം ഏരിയാ സെക്രട്ടറി വി സലിം പറഞ്ഞു.മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ എം നസീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 10 വ്യാപാരി നേതാക്കളാണ് നിരാഹാര സമരം നടത്തുന്നത്. ഇന്നു രാവിലെ 10 വരെ 24 മണിക്കൂറാണ് സമരം. രാവിലെ 10ന് സമാപന സമ്മേളനം കെവിഇഎസ് ജില്ലാ പ്രസിഡന്റ പി എ എം ഇബ്രാഹിം നിര്‍വഹിക്കും. സമരത്തിന് അഭിവാദ്യമര്‍പിച്ച് സംസ്ഥാന, ജില്ലാ മേഖലാ നേതാക്കളായ ടി ബി നാസര്‍, കെ എം ഹസന്‍, ഷഫീക്ക് ആത്രപ്പിള്ളി, ഷാജഹാന്‍, ഹോട്ടല്‍ & റസ്റ്റോറന്റ്് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി സി റഫീക്ക്, ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷിയാസ് തൂമ്പായില്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ഹരിദാസ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജെ ടോമി, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്്് ഹംസകോയ, എല്‍ഡിഎഫ് കണ്‍വീനര്‍ കെ എം കുഞ്ഞുമോന്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് അനില്‍കുമാര്‍, ദേശാഭിമാനി സഹകരണ ബാങ്ക് പ്രസിഡന്റ് പി എം സഹീര്‍, മനുഷ്യവകാശ പരസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് വി എ സിയാദ്, ആലുവ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ പേരയില്‍, വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ മനയില്‍, ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ റഫീക്ക് സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കി നഗരത്തില്‍ കെഎച്ച്ആര്‍എ, കെവിവിഎസ് മേഖലാ കമ്മിറ്റി, മര്‍ച്ചന്റ് യൂത്ത് വിങ് എന്നിവര്‍ പ്രതിഷേധ പ്രകടനം നടത്തി.ആലുവ: അശാസ്ത്രീയ ഗതാഗത പരിഷ്‌കാരത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തിനെതിരേ മുഖം തിരിക്കുന്ന അധികാരവര്‍ഗത്തിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലെന്ന് കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുള്‍ ഹമീദ്. നഗരത്തില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരത്തിനെതിരേ വ്യാപാരി നേതാക്കളുടെ 24 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം വേണ്ടിവന്നാല്‍ ജില്ല മൊത്തം വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി എ എം ഇബ്രാഹിം പറഞ്ഞു. എംഎല്‍എയും നഗരസഭാ അധ്യക്ഷയും രേഖാമൂലം നല്‍കിയ ഇളവ് പോലും നടപ്പാക്കാത്ത പോലിസ് മേധാവിയുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിന് പോലും പുല്ലുവില കല്‍പ്പിക്കുന്ന പോലിസ് മേധാവിയുടെ ധാര്‍ഷ്ട്യത്തിനെതിരേയുള്ള പ്രതിഷേധമായി എംഎല്‍എയും നഗരസഭാ അധ്യക്ഷയും സമരത്തില്‍ പങ്കെടുക്കണമെന്നും സിപിഎം ഏരിയാ സെക്രട്ടറി വി സലിം പറഞ്ഞു.മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ എം നസീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 10 വ്യാപാരി നേതാക്കളാണ് നിരാഹാര സമരം നടത്തുന്നത്. ഇന്നു രാവിലെ 10 വരെ 24 മണിക്കൂറാണ് സമരം. രാവിലെ 10ന് സമാപന സമ്മേളനം കെവിഇഎസ് ജില്ലാ പ്രസിഡന്റ പി എ എം ഇബ്രാഹിം നിര്‍വഹിക്കും. സമരത്തിന് അഭിവാദ്യമര്‍പിച്ച് സംസ്ഥാന, ജില്ലാ മേഖലാ നേതാക്കളായ ടി ബി നാസര്‍, കെ എം ഹസന്‍, ഷഫീക്ക് ആത്രപ്പിള്ളി, ഷാജഹാന്‍, ഹോട്ടല്‍ & റസ്റ്റോറന്റ്് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി സി റഫീക്ക്, ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷിയാസ് തൂമ്പായില്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ഹരിദാസ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജെ ടോമി, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്്് ഹംസകോയ, എല്‍ഡിഎഫ് കണ്‍വീനര്‍ കെ എം കുഞ്ഞുമോന്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് അനില്‍കുമാര്‍, ദേശാഭിമാനി സഹകരണ ബാങ്ക് പ്രസിഡന്റ് പി എം സഹീര്‍, മനുഷ്യവകാശ പരസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് വി എ സിയാദ്, ആലുവ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ പേരയില്‍, വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ മനയില്‍, ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ റഫീക്ക് സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കി നഗരത്തില്‍ കെഎച്ച്ആര്‍എ, കെവിവിഎസ് മേഖലാ കമ്മിറ്റി, മര്‍ച്ചന്റ് യൂത്ത് വിങ് എന്നിവര്‍ പ്രതിഷേധ പ്രകടനം നടത്തി.

RELATED STORIES

Share it
Top