ഗതാഗത പരിഷ്‌കാരം പാളി : അപകടങ്ങളുടെ കേന്ദ്രമായി കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡ്‌കോട്ടയം: നിയന്ത്രിക്കാന്‍ ആളില്ലാത്തതിനാല്‍ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡ് അപകടങ്ങളുടെ കേന്ദ്രമാവുന്നു. മിക്കപ്പോഴും സറ്റാന്‍ഡിലെത്തുന്ന ബസ്സുകളുടെ അമിതവേഗം ധൃതിയും തുടര്‍ച്ചയായി അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിന്നോട്ടെടുത്ത ബസ്സിന്റെ ചക്രം കയറി വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നാണ് ഗതഗാത പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്.
ഗതാഗത പരിഷ്‌കാരത്തെ തുടര്‍ന്ന് മുമ്പ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സുകള്‍ ഇറങ്ങിവരുന്ന ഭാഗത്തു കൂടിയാണ് ബസ്സുകള്‍ നിലവില്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത്. സ്റ്റാന്‍ഡിലേക്കു കയറുന്ന ഭാഗത്തു കൂടി ബസ്സുകള്‍ ഇറങ്ങി പോവണം. എന്നാല്‍ ഗതാഗതരപരിഷ്‌കാരം വിജയമായിരുന്നുവെങ്കിലും പോലിസിന്റെ സാന്നിധ്യം കുറഞ്ഞതോടെ ബസ്സുകള്‍ തോന്നുംപടി സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഇങ്ങനെ സ്റ്റാന്‍ഡിലേക്കെത്തുന്ന ബസ്സുകള്‍ അലക്ഷ്യമായാണ് മുന്നോട്ടും പിന്നോട്ടുമെടുക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഇതാണ് ഇന്നലെയുണ്ടായ അപകടത്തിനു പ്രധാന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
പലപ്പോഴും സ്റ്റാന്‍ഡിലെത്തി ആളുകളെ ഇറക്കുന്ന ബസ്സില്‍ െ്രെഡവര്‍മാര്‍ മാത്രമാണുണ്ടാവുക. ബസ് പിന്നോട്ടെടുക്കുമ്പോള്‍ കൃത്യമായ സൈഡ് പറയേണ്ട കണ്ടക്ടറും ക്ലീനര്‍മാരും ഈ സമയങ്ങളില്‍ ബസ്സില്‍ ഉണ്ടാവാറില്ല.
ഇവര്‍ ആളെ ഇറക്കുമ്പോള്‍ തന്നെ ബസ്സില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാവും. ബസ്സിന്റെ ഇരുവശങ്ങളും നോക്കി ആളില്ലെന്ന് ഉറപ്പു വരുത്തി ബസ് കൃത്യമായി സ്റ്റാന്‍ഡ് പിടിക്കേണ്ടത് െ്രെഡവര്‍മാരുടെ മാത്രം ഉത്തരവാദിത്തമാവുന്ന കാഴ്ചയാണ്. ഇത്തരത്തില്‍ ബസ് പിന്നോട്ട് എടുക്കുമ്പോള്‍ െ്രെഡവറുടെ കാഴ്ച പരിമിതമായതിനാല്‍ അപകടമുണ്ടാവാനുള്ള സാധ്യതയുണ്ട്.
സൗകര്യങ്ങള്‍ കുറഞ്ഞതും ആളുകളുടെ ബാഹുല്യം കൂടുതലുള്ളതുമായ ബസ് സ്റ്റാന്‍ഡില്‍ അപകട സാധ്യത അധികമാണ്.
സ്റ്റാന്‍ഡിനുള്ളില്‍ ബസ്സുകള്‍ നിശ്ചിത വേഗതയില്‍ മാത്രമേ സഞ്ചരിക്കാവുവെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ഒട്ടുമിക്ക ബസ്സുകളും വേഗത നിയന്ത്രിക്കാറില്ലെന്നും പരാതിയുണ്ട്.

RELATED STORIES

Share it
Top