ഗതാഗത കുരുക്ക് രൂക്ഷം; അപകടം പതിവാകുന്നു

ബദിയടുക്ക: ടൗണില്‍ ഗതാഗത കുരുക്ക് രുക്ഷമാവുന്നു. അതോടൊപ്പം ടൗണിലെ പ്രധാന സര്‍ക്കിള്‍ അപകട സര്‍ക്കിളായി മാറുന്നു. ആഴ്ചയില്‍ ചുരുങ്ങിയത് മുന്ന് അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്. സര്‍ക്കിള്‍ മറി കടക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകുവാനുള്ള സൗകര്യമില്ലാത്തതും ട്രാഫിക് സിഗ്‌നലോ, ട്രാഫിക് നിയന്ത്രണത്തിനുള്ള പോലിസോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലാണ് സര്‍ക്കിള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ ചെര്‍ക്കളയില്‍ നിന്നും പുത്തൂര്‍ ഭാഗത്തേക്കും മുള്ളേരിയയില്‍ നിന്നും കുമ്പള ഭാഗത്തേക്കും ബദിയടുക്കയില്‍ നിന്നും കാസര്‍കോട്, മുള്ളേരിയ ഭാഗത്തേക്കും ബസ്സുകളടക്കമുള്ള ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് സര്‍ക്കിള്‍ മറി കടന്നാണ് പോകേണ്ടത്. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളാണ് അപകടം വിളിച്ചു വരുത്തുന്നത്. കാല്‍ നടയാത്രക്കാരടക്കം നൂറു കണക്കിന് യാത്രക്കാരും വാഹനങ്ങളുടെ കുരുക്ക് മൂലം റോഡ് മറി കടക്കാന്‍ ഏറെ പ്രയാസപെടുന്നു. സര്‍ക്കിള്‍ പ്രഹസനമാണെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും പരാതി.

RELATED STORIES

Share it
Top