ഗതാഗത കുരുക്ക്: ആലുവ മാതാ മാധുര്യ കവല വീതി കൂട്ടും

ആലുവ: ആലുവ മാതാ മാധുര്യ കവലയില്‍ വീതി കൂട്ടുന്നതിന് പിഡബ്ല്യൂഡി ക്വാര്‍ട്ടേഴ്‌സിന്റെ ആറു സെന്റ് സ്ഥലം അനുവദിച്ചു.
പെരുമ്പാവൂര്‍ ആലുവ റൂട്ടില്‍ കാസിനോ തിയേറ്റര്‍ ഭാഗത്തു നിന്നും ആലുവ ടൗണിലേക്ക് പ്രവേശിക്കുന്ന മാതാ മാധുര്യ കവലയില്‍ വീതി കുറഞ്ഞ വലിയ വളവു മൂലം വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പിഡബ്ല്യൂഡി സൂപ്രണ്ടിങ് എന്‍ജിനീയറുടെ ക്വാര്‍ട്ടേഴ്‌സിനു മുന്‍ഭാഗത്തുള്ള ആറു സെ ന്റ് സ്ഥലം അനുവദിച്ചത്.
ഈ ആറു സെന്റ് സ്ഥലം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അനുവദിച്ചതായി അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. ഈ സ്ഥലം ലഭ്യമാവുന്നതിലൂടെ ഈ വളവിനു വീതി കൂട്ടി ഫ്രീലെഫ്റ്റ് സംവിധാനം നടപ്പാക്കുമെന്നും അതിലൂടെ വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരമാവുമെന്നും സ്ഥലം അനുവദിച്ചു നല്‍കിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ നന്ദി അറിയിച്ചതായും എംഎല്‍എ പറഞ്ഞു.
അടുത്ത ലക്ഷ്യമായി റോഡിനു വീതി കുറവുള്ള മാര്‍ക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഭൂമിയേറ്റെടുക്കുന്നതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇത് അനുവദിച്ച് കിട്ടുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top