ഗതാഗതക്കുരുക്കില്‍ വലഞ്ഞ് നെടുങ്കണ്ടം

നെടുങ്കണ്ടം: ഗതാഗതക്കുരുക്കില്‍ നെടുങ്കണ്ടം ടൗണ്‍ വലയുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ വാഗ്ദാനം എങ്ങുമെത്താതെ വാഗ്ദാനമായി തന്നെ തുടരുന്നു.
കഴിഞ്ഞ വര്‍ഷം  കൂടിയ ട്രാഫിക അഡൈ്വസറി കമ്മിറ്റി ആഗസ്റ്റ് ഒന്ന് മുതല്‍ നെടുങ്കണ്ടത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയെന്നും ഒന്ന് പഞ്ചായത്തിന്റെ സ്ഥലം തന്നെയും മറ്റൊന്നിന്റെ കരാര്‍ ഉറപ്പിച്ചാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമായിരുന്നു പഞ്ചായത്തിന്റെ പൊള്ളവാദം മാസം എട്ട് കഴിഞ്ഞിട്ടും യാതൊരു ഭലവും കണ്ടില്ല.  കിഴക്കേകവലമുതല്‍ പടിഞ്ഞാറെക്കവലവരെ  വലുതും ചെറുതുമായ വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തായി പാര്‍ക്ക് ചെയ്യുന്നതിന്റെ ഭലമായി നടപാതയില്ലാത്ത സ്ഥലങ്ങളില്‍ സ്ത്രീകള്‍, സ്‌കൂള്‍ കുട്ടികള്‍, പ്രായം ചെന്ന ആളുകള്‍ അടങ്ങുന്ന കാല്‍നടയാത്രക്കാര്‍ക്ക് നടുറോഡിലൂടെ പോലും നടക്കേണ്ട ഗതികേടാണിപ്പോള്‍. റോഡിലൂടെ നടന്ന് പോകുമ്പോള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറവ് കൊണ്ട് എതിരെ വരുന്ന വാഹനങ്ങള്‍ കാണാനും കഴിയാറില്ല. ഇതിനാല്‍  വളരെ അധികം അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യ സംഭവമാണ്.
റാഡുകള്‍ നന്നാക്കിയതോടെ ചീറിപാഞ്ഞെത്തുന്ന വാഹനങ്ങളുടെ മുന്നി്ല്‍ നിന്ന് ഓടി രെക്ഷപെടാന്‍ കഴിയാതെ പേടിച്ചു നിന്നു പോകുകയാണ് വഴിയാത്രക്കാര്‍. അപകടങ്ങളില്‍ പലതും തലനാരിഴയ്ക്കാണ് വന്‍ അപകടങ്ങളാകാതെ രക്ഷപെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും നിരന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് നെടുങ്കണ്ടത്ത് സാധാരണമായി മാറിയിരിക്കുകയാണ്.
വാഹനങ്ങള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതോടെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് കയറാനോ, ഇവിടേയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

RELATED STORIES

Share it
Top