ഗണ്ണേഴ്‌സ് പുറത്ത്; അത്‌ലറ്റികോ മാഡ്രിഡ് യൂറോപ്പോ ലീഗ് ഫൈനലില്‍


മാഡ്രിഡ്: ആഴ്‌സനലിനെ തകര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡ് യൂറോപ്പാ ലീഗിന്റെ ഫൈനലില്‍ കടന്നു. അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച അത്‌ലറ്റികോ മാഡ്രിഡ് ആദ്യ പാദത്തിലെ 1-1 സമനിലയുടെ കരുത്തില്‍ 2-1 എന്ന അഗ്രിഗേറ്റ് സ്‌കോറോടെ ഫൈനലില്‍ കടക്കുകയായിരുന്നു.
ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ ഡീഗോ കോസ്റ്റയുടെ ഗോളിലാണ് അത്‌ലറ്റികോ വിജയം സ്വന്തമാക്കിയത്. ആഴ്‌സനല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങറുടെ ടീമിനൊപ്പമുള്ള അവസാന കിരീട പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്. ഈ സീസണിന്റെ അവസാനത്തോടെ വെങര്‍ ആഴ്‌സനലിനോട് വിടപറയും.
ഇന്നലെ നടന്ന മറ്റൊരു സെമിയില്‍ സാള്‍സ്‌ബെര്‍ഗിനെ ഇരു പാദങ്ങളിലുമായി 3-2ന് തകര്‍ത്ത് മാഴ്‌സെയും ഫൈനലില്‍ കടന്നു.

RELATED STORIES

Share it
Top