ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ പുതിയ നീക്കം: കേരളാ കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്കെന്ന് സൂചന; എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ള എന്‍സിപിയിലേക്കെന്ന് സൂചന. എന്‍സിപിയിലെ നിലവിലെ മന്ത്രിമാര്‍ രാജിവെച്ച സാഹചര്യത്തില്‍  പുതിയ മന്ത്രിയെ നിയോഗിക്കാനാണ് നീക്കം. അനധികൃതകയ്യേറ്റവുമായി ബന്ധപ്പെട്ട കേസിലാണ് തോമസ്ചാണ്ടിക്ക് ഗതാഗതമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശത്തിന് വഴിതുറക്കുന്ന കോടതി വിധി വരുന്നതുവരെ എന്‍സിപിയുടെ മന്ത്രിക്കസേര ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (ബി)യും എന്‍സിപിയും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിക്കുന്നത്.എന്നാല്‍ വാര്‍ത്ത കേരള കോണഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള നിഷേധിച്ചു. വാര്‍ത്ത അസംബന്ധമാണെന്നും ഇങ്ങനെ ഒരു നീക്കം നടന്നിട്ടില്ലന്നും അദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍സിപിയില്‍ ചേരുന്നതിന്റെ ഭാഗമായി ജനുവരി ആറിന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top