ഗണേഷ്‌കുമാറിന്റെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്എസ്

കൊല്ലം: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിക്കുകയും അമ്മയെ അപമാനിക്കുകയും ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. കെ ബാലകൃഷ്ണപിള്ളയും എന്‍എസ്എസും ചേര്‍ന്നാണ് യുവാവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നത്. ഇക്കാര്യം പരാതിക്കാരനായ അനന്തകൃഷ്ണന്റെ പിതാവ് ഗോപാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചെന്നും മാതാവ് ഷീനയെ അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ഇക്കാര്യത്തില്‍ ഷീന മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനിന്നാല്‍ എംഎല്‍എക്കെതിരേ സ്ത്രീയെ അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പോലിസിന് സെക്ഷന്‍ 324 പ്രകാരം കേസെടുക്കേണ്ടി വരും. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബാലകൃഷ്ണപിള്ള നേരിട്ട് രംഗത്തെത്തിയത്. എന്‍എസ്എസാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.

RELATED STORIES

Share it
Top