ഗഡ്കരിയുടെ ഗ്രാമത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു

നാഗ്പൂര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഗ്രാമമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് തകര്‍പ്പന്‍ വിജയം. കോണ്‍ഗ്രസ് പിന്തുണച്ച പാനലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഡപേവാഡ ഗ്രാമത്തിലെ സര്‍പഞ്ച് സ്ഥാനം ഉള്‍പ്പെടെ 17 സീറ്റുകളില്‍ 16ഉം കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ഥികള്‍ നേടിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ ഖേദര്‍ പറഞ്ഞു. ഗഡ്കരിയുടെ ജന്‍മനാടായ കമലേശ്വര്‍ ടെഹ്‌സിലിലെ ഡപേവാടയിലും ഗഡ്കരി ദത്തെടുത്ത ഉംറഡ് ടെഹ്‌സിലിലെ പാച്ഗൗണിലും കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച പാനലാണു ജനിച്ചത്.

RELATED STORIES

Share it
Top